കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ ലഹരിഉപയോഗവും പെരുമാറ്റവും വാർത്തയാവുന്ന സാഹചര്യത്തിൽ പ്രതികരണലുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കിൽ അത് പൊസിറ്റീവ് ആയൊരു വാർത്ത ആകും. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു.
മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞാൽ അത് വളരെ പോസിറ്റീവായിട്ട് പോകും. ഇതൊക്കെ സംഭവിക്കാറുള്ള കാര്യങ്ങളാണ്. ഞാൻ കേട്ടിട്ടുണ്ട്, ദാമോദരൻ മാഷിന്റെ അടുത്ത് നിന്ന് ഏതോ ഒരു പടത്തിന്റെ സ്‌ക്രിപ്റ്റ് അദ്ദേഹം വലിച്ചെറിഞ്ഞ് പോയിട്ടുണ്ടെന്ന് എന്നോടിത് ജോൺ പോൾ അങ്കിൾ എന്നോട് പറഞ്ഞതാണ്. ഇത് മമ്മൂക്കക്കയെ അപമാനിക്കാൻ പറയുന്നതല്ല. കാരണം ആ സിനിമയിൽ മമ്മൂക്കയ്ക്ക് അതിന് മാത്രം ഇൻവോൾമെന്റ് ഉണ്ട്. ദാമോദരൻ മാഷിന് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്നും. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മനസിലാക്കലാണ് എന്നാണ് സംവിധായകന്റെ പരാമർശം.
മുമ്പും സെറ്റിൽ മദ്യപിച്ചെത്തുന്ന നടന്മാരുണ്ടായിരുന്നു. നാഗേഷ്, തിലകൻ ചേട്ടൻ, ഇവരൊക്കെ മദ്യപിച്ചു കൊണ്ടേ അഭിനയിച്ചിട്ടുള്ളു. എല്ലാ മനുഷ്യർക്കും അവരുടേതായ കുഴപ്പങ്ങൾ ഉണ്ട്. നടനായി പോയെന്ന് കരുതി ആർക്കും ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി നിയമവേധായമാക്കുന്നതാണ് നല്ലത്. ഡ്രഗ്‌സ് ഓപ്പണാക്കി ലീഗലാക്കിയാൽ സർക്കാരിന് ടാക്സ് കിട്ടും. എല്ലാം കൊണ്ടും നല്ലത് അതാണ്. ഇതാണ് അതിനുളള പരിഹാരമെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.എല്ലായിടത്തും ഉള്ളത് പോലെയാണ് സിനിമയിലും ലഹരിയുള്ളത്. ലഹരിയെ തടയാൻ സാധിക്കില്ല. ഡ്രഗ് യൂസ് അല്ല, ഡ്രഗ് അബ്യൂസാണ് ഇവിടത്തെ പ്രശ്‌നമെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ടിനി ടോമിന് ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ പേടിയാണെങ്കിൽ സ്‌കൂളിലേക്ക് വിടാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












