ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദത്തിനായുള്ള പോര് മുറുകുന്നതിനിടെ സിദ്ധരാമയ്യയെ അവരോധിക്കുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്നെല്ലാം എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാൽ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഒറ്റയ്ക്ക് ഡൽഹിക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതുപ്രകാരം പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്’ , അമ്മ കുട്ടിക്ക് ആവശ്യമുള്ളതെല്ലാം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോൾ നോർമൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണികൾ ഉണ്ടെങ്കിലേ നേതാവുള്ളൂ. പാർട്ടിയില്ലെങ്കിൽ നേതാക്കൾ വട്ടപൂജ്യമെന്ന് അദ്ദേഹം പറഞ്ഞു.ഞങ്ങളുടേത് ഒരു ഏകീകൃത വീടാണ്, ഞങ്ങളുടെ നമ്പർ 135 ആണ്. ഇവിടെ ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അവർ എന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഞാൻ ഉത്തരവാദിത്തമുള്ള ആളാണ്. പിന്നിൽ കുത്തില്ല, ഞാൻ ബ്ലാക്ക് മെയിൽ ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post