ന്യൂഡൽഹി: രാജ്യത്ത് നൂറിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്.ഹരിയാന,പഞ്ചാബ്, രാജസ്ഥാൻ,ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മദ്ധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. ഭീകര-മയക്കുമരുന്നു-കള്ളക്കടത്തു കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.എൻസിആറിൽ 32 സ്ഥലങ്ങളിലും പഞ്ചാബിൽ 65 സ്ഥലങ്ങളിലും രാജസ്ഥാനിൽ 18 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതായാണ് വിവരം.
അതത് സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ചേർന്നാണ് എൻഐഎ പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നത്.കഴിഞ്ഞ വർഷം എൻഐഎ രജിസ്റ്റർ ചെയ്ത മൂന്ന് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടത്തുന്നത്.
Discussion about this post