പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ വകുപ്പുതല നടപടി വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രണ്ട് പേരെ സസ്‌പെൻഡ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. നിലവിൽ ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
പൂജയ്ക്കായി എത്തിയ സംഘത്തിന്റെ പക്കൽ നിന്നും പണം കൈപ്പറ്റി എല്ലാ ഒത്താശ്ശയും ചെയ്ത് നൽകിയത് ഇരുവരും ചേർന്നാണ്. വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ ഇവരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
അതേസമയം കേസിലെ രണ്ട് പ്രതികളെയും റാന്നി കോടതിയിൽ എത്തിച്ചു. സംഭവത്തിൽ ഊർജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. അറസ്റ്റിലായവർ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഏഴ് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Discussion about this post