മലപ്പുറം : മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തിൽ പ്രതി അറിസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൾ കരീമാണ് അറസ്റ്റിലായത്. എടക്കര പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നായയുടെ പോസ്റ്റ് മോർട്ടം നടത്തും.
കഴിഞ്ഞ ദിവസം രാത്രി ചുങ്കത്തറ, പുലിമുണ്ടയിലാണ് സംഭവം. ഒരു കിലോമീറ്ററോളം കൂരം നായയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് കണ്ട യുവാവ് ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തു. എന്നാൽ നായയെ തൊടാൻ പറ്റാത്തത് കൊണ്ടാണ് ബൈക്കിൽ വലിച്ചിഴച്ചത് എന്നാണ് അബ്ദുൾ കരീം പറഞ്ഞത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചു.
വലിച്ചിഴയ്ക്കുമ്പോൾ നായയ്ക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് വീഡിയോ പകർത്തിയ യുവാവ് വെളിപ്പെടുത്തി. അതിക്രമത്തെ തുടർന്നാണ് നായ ചത്തത്.
Discussion about this post