തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാട്ടത്തിൽ മുഖം രക്ഷിക്കാൻ നടപടിയുമായി സിപിഎം. കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാനുള്ള നീക്കം വിവാദമായതോടെയാണ് സിപിഎം നടപടിയെടുത്തത്. മത്സരിച്ച് വിജയിച്ച അനഘ, രാജി വച്ചതോടെയാണ് വിശാഖിന്റെ പേര് സർവ്വകലാശാലയിലേക്ക് അയച്ചതെന്നായിരുന്നു കോളേജിന്റെ ആദ്യ വിശദീകരണം. എന്നാൽ ഇതെല്ലാം വിവാദമായതോടെയാണ് നടപടി.
വിശാഖിനെ ലോക്കൽ കമ്മറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.പ്ലാവൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്നു വിശാഖ്.ജില്ലാ സെക്രട്ടേറിയറ്റ് നിർദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐയുടെ തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു.
കോവളം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൻമേലാണ് പാർട്ടി നടപടി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മൽസരിച്ച് ജയിച്ച അനഘയ്ക്ക് പകരം വിശാഖ് യൂണിയൻ ഭാരവാഹിയാകാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമ്മഷൻ ഇന്നലെ അനഘയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു.
ഗുരുതരമായ വീഴ്ചയാണ് ആൾമാറാട്ടവിഷയത്തിൽ പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിലയിരുത്തിയ കേരള സർവകലാശാല പ്രിൻസിപ്പലിനെ തൽസ്ഥാനത്ത് നിന്നും നീക്കുമെന്ന് അറിയിക്കുകയായിരുന്നു.
Discussion about this post