കൊച്ചി : മലയാളി യുവാവനെ ഹോങ്കോങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പൽ ജീവനക്കാരനായ കൊച്ചി കച്ചേരിപ്പടി വെളിപ്പറമ്പിൽ ജിജോ അഗസ്റ്റിൻ(26) ആണ് മരിച്ചത്. ജിജോയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയെന്ന് ഹോങ്കോങ് പോലീസ് അറിയിച്ചു.
തായ്ലൻഡിൽനിന്ന് ഹോങ്കോങിലേക്ക് പോയ കണ്ടെയ്നർ കപ്പലിലെ ജീവനക്കാരനായിരുന്നു ജോജോ. മേയ് 13ന് വീട്ടിലേക്ക് വിളിച്ചപ്പോൾ കപ്പലിൽ ഭീഷണിയുണ്ടെന്ന് ജിജോ വീട്ടുകാരെ അറിയിച്ചിരുന്നു. ഞായറാഴ്ച മുതലാണ് ജിജോയെ കാണാതായത്. ഹോങ്കോങ് പോർട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജോജോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
Discussion about this post