തിരുവനന്തപുരം: കോന്നി എംഎൽഎ കെയു ജനീഷ് കുമാറിന്റെ ഗുരുവായൂർ ദർശനം സിപിഎമ്മിൽ പോരിന് കാരണമാകുന്നു. എംഎൽഎയും കുടുംബവും റാന്നിയിലെ കേരള കോൺഗ്രസ്(എം) എംഎൽഎ പ്രമോദ് നാരായണനും ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് പാർട്ടിയിൽ വിവാദം ഉടലെടുത്തത്.
പാർട്ടി ഭാരവാഹികളും പ്രധാനനേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന കേന്ദ്രകമ്മറ്റി.ുടെ തിരുത്തൽ രേഖയ്ക്ക് വിരുദ്ധമായാണ് പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം കൂടിയായ ജനീഷ് കുമാറിന്റെ ക്ഷേത്രദർശനമെന്നാണ് സിപിഎമ്മിൽ നിന്നുള്ള ആക്ഷേപം.
മേൽമുണ്ട് ധരിച്ചും കുറിയണിഞ്ഞും നിൽക്കുന്ന ചിത്രം വൈറലായതോടെ മണ്ഡലത്തിന് പുറത്തുള്ള ക്ഷേത്രം സന്ദർശിച്ചത് വിശ്വാത്തിന്റെ ഭാഗമല്ലേയെന്ന് ഒരു വിഭആഗം സിപിഎം പ്രവർത്തകർ ചോദ്യമുന്നയിക്കുന്നുണ്ട്.
അതേസമയം വിശ്വാസിയാണോ എന്നത് വ്യക്തിപരമാണെന്നും, ക്ഷേത്രദർശനത്തിന് പാർട്ടിയുടെ വിലക്കോ, വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദ്ദേശമോ ഇല്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം.
നേരത്തെ ജനീഷിന്റെ ശബരിമല ദർശനവും സിപിഎമ്മിൽ വിമർശനത്തിന് കാരണമായിരുന്നു. എംഎൽഎയുടെ സ്ഥിരം ശബരിമല ദർശനം തെറ്റായ സന്ദേശം നൽകുന്നുവെന്നാണ് വിമർശനം ഉയർന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാർട്ടി നിലപാടുകൾക്ക് വിപരീതമാണ് എംഎൽഎയുടെ സമീപനമെന്നും വിമർശനമുയർന്നു. എംഎൽഎ സന്നിധാനത്ത് പോയി കൈക്കൂപ്പി നിൽക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഡിവൈഎഫ്‌ഐ പ്രതിനിധികൾ ചോദിച്ചിരുന്നു.
ഇത് ആദ്യമായല്ല നേതാക്കന്മാരുടെ ക്ഷേത്രദർശനം പാർട്ടിയിൽ ചർച്ചയാവുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബന്ധുനിയമനവിവാദത്തിൽ അകപ്പെട്ട മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശേഷം കണ്ണൂരിലെ ഒരു ക്ഷേത്രത്തിൽ ഇപി ജയരാജൻ ദർശനം നടത്തിയത് ചർച്ചയായിരുന്നു. വിവാദമായെങ്കിലും ഇപിയെ പിണക്കാതെ പാർട്ടി വിഷയം രമ്യമായി പരിഹരിക്കുകയായിരുന്നു. ഇത്സമയത്ത് തന്നെ കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. അന്ന് ദേവസ്വം വകുപ്പ് മന്ത്രിയെന്ന ഇളവാണ് കടകംപള്ളിയ്ക്ക് കിട്ടിയത്.
Discussion about this post