ഇടുക്കി: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഒസ്സാന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു. ഇടതുപക്, സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കളെത്തിയാണ് ഷൂട്ടിംഗ് തടഞ്ഞത്. കട്ടപ്പന മാർക്കറ്റിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന സംഘട്ടനരംഗത്തിന്റെ ചിത്രീകരണമാണ് സഖാക്കളെത്തി തടഞ്ഞത്.
നഗരസഭയിൽ നിശ്ചിത തുക അടച്ച് മുൻകൂറായി അനുമതി വാങ്ങിയ പ്രകാരമാണ് ഷൂട്ടിംഗ് നടത്താൻ തീരുമാനിച്ചത്. ഷൂട്ടിംഗിനായി താരങ്ങൾ സെറ്റിലെത്തുകയും ചെയ്തു. എന്നാൽ ഈ സമയം കേരള വ്യാപാരി സമിതിയുടെ നേതാക്കളെത്തി തടഞ്ഞു.
ഷൂട്ടിംഗ് കച്ചവടത്തെ ബാധിക്കുമെന്നും 30,000 രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഷൂട്ടിംഗ് മുടങ്ങിയാൽ തങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുമെന്ന് പറഞ്ഞിട്ടും നേതാക്കന്മാർ സമ്മതിച്ചില്ല. ഒടുവിൽ പണം നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്.
Discussion about this post