Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നന്ദി സുരേഷേട്ടാ, സൗകര്യങ്ങൾക്ക് ഒരു കുറവുമില്ലാതെ നമ്മുടെ കുട്ടികൾ മത്സരിച്ച് വിജയിക്കും: ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സഹായമെത്തിച്ച സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

by Brave India Desk
May 19, 2023, 07:30 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറായി നിൽക്കുന്ന കുട്ടികളെ അവസാന നിമിഷം ടിക്കറ്റ് ഏടുക്കാൻ ഏൽപിച്ച ഏജൻസി കൈയൊഴിയുകയായിരുന്നു. ഇതോടെ പരിശീലകരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി. എന്നാൽ വിവരം അറിഞ്ഞടുയൻ സുരേഷ് ഗോപി മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി സഹായിക്കുകയായിരുന്നു. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ള വളരെ നിർദ്ധനരായ ആ കുട്ടികൾ അത്രയും ബുദ്ധിമുട്ടിയാണ് യാത്രക്കുള്ള പണം ശരിയാക്കിയത്. എന്നാൽ ഏജൻസി അവസാന നിമിഷം കൈയ്യൊഴിയുമെന്ന് അവർ കരുതിയില്ല. അതോടെ മാതാപിതാക്കളോട് ഇനി എന്ത് പറയണമെന്ന് ആലോചിച്ച് പരിശീലകരും അസ്വസ്ഥരായി. ഇവർ ഈ വിവരം തന്നെ വിളിച്ച് അറിയിച്ചു.

Stories you may like

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

പണത്തിന്റെ കുറവ് കൊണ്ട് എന്തായാലും മത്സരസ്ഥലത്തെത്താൻ ആ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് പറഞ്ഞെങ്കിലും വഴി അവ്യക്തമായിരുന്നുവെന്ന് സന്ദീപ് വാര്യർ പറയുന്നു. അപ്പോഴാണ് സുരേഷ് ഗോപി ഫോണിലേക്ക് വിളിച്ചത്. കാര്യം പറഞ്ഞയുടനെ അവരുടെ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ തരാം എന്ന് സുരേഷ് ഗോപി വാക്ക് നൽകി. തുടർന്ന് അടുത്ത ദിവസം തന്നെ പണം കൈമാറിയെന്ന് സന്ദീപ് വാര്യർ കുറിപ്പിൽ വിവരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –

വളരെയധികം സന്തോഷത്തോടെയും ചാരിതാർഥ്യത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ ഏറെ വൈകിയാണ് തൃശ്ശൂരിൽ നിന്ന് ഹരി വിളിക്കുന്നത്. പഞ്ചഗുസ്തിയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ വിജയങ്ങൾ കരസ്ഥമാക്കിയിട്ടും, മുഖ്യമന്ത്രിയുടേതടക്കം ഉറപ്പുകൾ ലഭിച്ചിട്ടും സ്വപ്നമായ സർക്കാർ ജോലി നേടാൻ സാധിക്കാത്തതിന്റെ വിഷമവുമായി ഹരി മുൻപും ബന്ധപ്പെട്ടിട്ടുണ്ട്. കഴിയാവുന്ന രീതിയിൽ സഹായിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.

ഇത്തവണ വിളിച്ചത് അയ്യന്തോൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന EDUFIT ട്രെയിനിംഗ് സെന്ററിലെ കുട്ടികൾ ചെന്ന് പെട്ട ഒരു വിഷമാവസ്ഥയെ പറ്റി പറയാനാണ്. 45 കുട്ടികളാണ് ജമ്മുവിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഇന്ന് യാത്ര തിരിക്കേണ്ടത്. കൂടുതലും പത്താം ക്ലാസിനു താഴെയുള്ള ചെറിയ പെൺകുട്ടികളാണ്. എന്നാൽ അവസാന നിമിഷത്തിൽ ടിക്കറ്റ് ഏടുക്കാൻ ഏൽപിച്ച ഏജൻസി കൈയൊഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയായിരുന്നു ഹരിയും സൗമ്യയും അടങ്ങുന്ന പരിശീലകരും അക്കാദമി ഭാരവാഹികളും. ടിക്കറ്റ് ശരിയാക്കാൻ പലരെയും ബന്ധപ്പെടുകയും ഒടുവിൽ അത് ശരിയാകുകയും ചെയ്തപ്പോൾ ആശ്വാസമായി.

എന്നാൽ തൃശ്ശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ള വളരെ നിർദ്ധനരായ ആ കുട്ടികൾ അത്രയും ബുദ്ധിമുട്ടിയാണ് യാത്രക്കുള്ള പണം ശരിയാക്കിയെതെന്നും ഏജൻസി അവസാന നിമിഷത്തിൽ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും, അവരുടെ മാതാപിതാക്കളോട് ഇനി എന്ത് പറയണമെന്ന് ആലോചിച്ചു ഭയമാകുന്നെന്നും പരിശീലകയായ സൗമ്യ പറയുമ്പോൾ അവരുടെ നിസ്സഹായാവസ്ഥ മുഴുവൻ ആ ശബ്ദത്തിൽ ഉണ്ടായിരുന്നു.

ഇത്രയും പേർക്ക് വീണ്ടും ടിക്കറ്റ് എടുക്കാൻ വേണ്ട പണത്തിന്റെ കണക്കിലായിരുന്നു അവരുടെ പേടി മുഴുവനും. പണത്തിന്റെ കുറവ് കൊണ്ട് എന്തായാലും മത്സരസ്ഥലത്തെത്താൻ ആ കുട്ടികൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുമ്പോഴും വഴി അവ്യക്തമായിരുന്നു. വാക്ക് പറഞ്ഞ് ഫോൺ കട്ട് ചെയ്യും മുൻപ് ആണ് കയ്യിലുള്ള മറ്റൊരു ഫോണിലേക്ക് സുരേഷേട്ടന്റെ കോൾ വരുന്നത്. കാര്യം പറഞ്ഞയുടനെ അവരുടെ യാത്രക്കും മറ്റു ആവശ്യങ്ങൾക്കുമായി ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപ തരാം എന്ന് അദ്ദേഹം വാക്ക് പറഞ്ഞു.

ഇന്ന് കാലത്ത് അദ്ദേഹം തൃശ്ശൂരിലെ മുള്ളൂർ ഗ്രാമീണ വായനശാല ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിനു തുക അയച്ച് കൊടുക്കുകയും അവർ അത് അദ്ദേഹത്തിന്റെ പേരിൽ ഹരിക്കും സൗമ്യക്കും കൈമാറുകയും ചെയ്തു. അവരുടെ കണ്ണുകളിലെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. ഇന്ന് രാത്രി അവർ ജമ്മുവിലേക്ക് യാത്ര തിരിക്കും. ഒരു സൗകര്യങ്ങൾക്കും കുറവില്ലാതെ അവർ അവിടെ മത്സരിക്കും. നമ്മുടെ കുട്ടികൾ വിജയിക്കുക തന്നെ ചെയ്യും.
സുരേഷേട്ടാ നന്ദി…

കൂടുതൽ വിവരങ്ങൾ അറിയാം

Tags: suresh gopiarm wrestlingEDUFIT training centre
Share1
Tweet
Send
Share

Latest stories from this section

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

രണ്ടാം പിണറായി സർക്കാരിനെതിരെ ബിനോയ് വിശ്വം! ‘സ്വന്തം ആളുകൾ വോട്ട് ചെയ്തില്ല, പാർട്ടിക്കാരെ സർക്കാർ ഗൗനിച്ചില്ല’; മുന്നണിയിൽ വൻ പുകച്ചിൽ!

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

പവർകട്ട് ഭീഷണിയിൽ വീണ്ടും കേരളം! ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി; രാത്രിയിൽ ജാഗ്രത വേണം

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies