പാലക്കാട് എടക്കുറിശ്ശി തമ്പുരാൻചോലയിൽ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടൻ മഹാദേവനെന്ന ആനയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കാടിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ടുള്ള കുത്തിൽ ആനയുടെ മുൻകാലിനും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണാർക്കാട് നിന്ന് ആർആർടി സംഘമെത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്.
പടക്കം പൊട്ടിച്ചത് ആനകളെ തിരികെ കാട് കയറ്റിയത്. ദേശീയപാതയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കല്ലടിക്കോട് വനമേഖലയിൽ നിന്നെത്തിയ ആനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.
Discussion about this post