തിരുവനന്തപുരം : പുതിയ നോട്ടു നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കർണാടക തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണത്തിന്റെ കുത്തക ബിജെപിക്ക് മാത്രമായിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ 2000 രൂപയുടെ നോട്ട് പിൻവലിച്ചതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കളിയിലൂടെ ഇന്ത്യൻ രൂപയുടെ വിശ്വാസ്യതയാണ് നരേന്ദ്ര മോദി തകർക്കുന്നത്. 2000-ത്തിന്റെ നോട്ടുകൾ ബാങ്കുകൾ ഇനി നൽകില്ലായെന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് 2000 രൂപയുടെ നോട്ടുകൾ ഇല്ലാതാകുന്ന പ്രശ്നമാണ് ഇനിയിപ്പോൾ ഒരു തവണ 2000 രൂപയുടെ തുക വച്ച് ക്യൂ നിന്നു മാറ്റി വാങ്ങേണ്ട ഗതികേടിലേക്ക് എത്തിച്ചിരിക്കുന്നത്. ഈ ക്ലീൻ നോട്ട് പോളിസി എന്ന് റിസർവ്വ് ബാങ്ക് പറയുന്നത് വെറും കള്ളത്തരമാണെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ നിരോധനം സമ്പദ് ഘടനയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണപ്പാർട്ടിക് തങ്ങളുടെ നോട്ടുകൾ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാകില്ല എന്നാണ് 2016 ലെ അനുഭവം തെളിയിക്കുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ബിജെപിയെ ലക്ഷ്യമിട്ടാണ് തോമസ് ഐസകിന്റെ പരാമർശമെങ്കിലും കേരളത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം ശക്തമായി നിലനിന്നിരുന്നു. അന്ന് സംസ്ഥാന മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്.
Discussion about this post