എരുമേലി; ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടുപോത്ത് അത്ര പ്രശ്‌നക്കാരനല്ലെന്നും ജനവാസമേഖലയിൽ ഇറങ്ങി ആക്രമിക്കുന്നത് വിരളമാണെന്നും മന്ത്രി പറഞ്ഞു. കാട്ടുപോത്ത് പ്രശ്‌നത്തിൽ ചില സംഘടനകൾ പ്രതിഷേധം ആളിക്കത്തിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടുപോത്ത് വിഷയം സർക്കാരിനെതിരായ വികാരമാക്കി മാറ്റാൻ ശ്രമം നടന്നെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് വനംവകുപ്പ് പുതിയ ഉത്തരവിറക്കിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളടിത്താണ് കളക്ടർ ഉത്തരവിട്ടത്. ആക്രമണകാരിയായ കാടട്ുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവിൻമേലാണ് കണമല ശാന്തമായത്.
അതിനിടെ ഗതാഗത തടസ്സം ഉണ്ടാക്കി സമരം നടത്തിയ നാട്ടുകാരിൽ 45 പേർക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post