ആലപ്പുഴ : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മാവേലിക്കര സ്വദേശികളും ബന്ധുക്കളുമായ അഭിമന്യു(15), ആദർശ്(17) എന്നിവരാണ് മരിച്ചത്. മാവേലിക്കര വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
ഇന്ന് വൈകീട്ടാണ് സംഭവം. കുളിക്കാനിറങ്ങിയ മൂന്ന് പേരും അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ മൂന്നാമൻ നീന്തി രക്ഷപ്പെട്ടതായാണ് വിവരം.
Discussion about this post