ഇടുക്കി : എൻഐഎ കേസിൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയതിനെതിരെ അന്വേഷണം ആരംഭിച്ചു. മാങ്കുളത്തെ റിസോർട്ടിനാണ് രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയത്. മാങ്കുളം പഞ്ചായത്തെ സെക്രട്ടറി, സെക്ഷൻ ക്ലാർക്ക് എന്നിവരെ ചോദ്യം ചെയ്തു. പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫിന്റെ ഉടമസ്ഥതയിലുള്ള മാങ്കുളം വിരിപാറയിലെ റിസോർട്ടിന് ഒരാഴ്ച മുൻപാണ് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയത്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് പോലുമില്ലാതെയാണ് ഇത് പുതുക്കി നൽകിയത്. തുടർന്ന് എസ്പി അന്വേഷണത്തിന് ഉത്തരവിട്ടതോടെ മാങ്കുളം പഞ്ചായത്ത് അന്വേഷണം റിദ്ദാക്കുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സെക്ഷൻ ക്ലാർക്ക് മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ മുന്നാർ ഡിവൈഎസ്പി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ വീഴ്ച പറ്റിയതായി ഉദ്യോഗസ്ഥർ സമ്മതിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനാണ് സാധ്യത. പോപ്പുലർ ഫ്രണ്ട് നിരോധിച്ച ശേഷം നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിൽ കണ്ടുകെട്ടിയ സ്വത്തിൽ ഈ റിസോർട്ട് ഉൾപെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
Discussion about this post