ഡല്‍ഹി: ചന്ദ്രബോസ് വധകേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേ സമയം നിസാമിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തൃശ്ശൂര്‍ എസ്.പിയ്ക്കാണ് സുരക്ഷ ഒരുക്കേണ്ട ചുമതല. വിചാരണ നീതിപൂര്വ്വവായാണ് നടക്കുന്നതെന്ന് വിചാരണ കോടതിയായ തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ്സ് കോടതി ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.
കേസിന്റെ വിചാരണ നീതിപൂര്‍വ്വമായല്ല നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ പ്രതിയും വ്യവസായിയുമായ നിസാം വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post