തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ രോഗി അകാരണമായി മർദ്ദിച്ചു. ബാലരാമപുരം സ്വദേശി സുധീറാണ് ഡോക്ടർമാരെ കയ്യേറ്റം ചെയ്തത്. പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ടോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയായിരുന്നു സുധീർ. വൈകീട്ട് ഇയാളും ഡോക്ടർമാരും തമ്മിൽ ചികിത്സയുമായി ബന്ധപ്പെട്ട് തർക്കിച്ചിരുന്നു. ഇതിനിടെ ഇയാൾ ഡോക്ടർമാരെ പിടിച്ച് തള്ളിയെന്നാണ് പരാതി. ഉടനെ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു.പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ സുധീർ പൊട്ടിക്കരഞ്ഞു. പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോൾ വാഹനത്തിനുള്ളിലും ഇയാൾ കരയുകയായിരുന്നു.
Discussion about this post