കോട്ടയം : ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ – കുടമാളൂർ റൂട്ടിലാണ് അപകടം.
ഇന്ന് വൈകീട്ടാണ് സംഭവം. കുമാരനല്ലൂർ കുടയംപടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഒരേ ബൈക്കിൽ സഞ്ചരിച്ച് മൂന്ന് യുവാക്കളും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് അമിതവേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post