തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യാത്രികയോട് യുവാവ് മോശമായി പെരുമാറി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
നഴ്‌സായ യുവതിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം. കാഞ്ഞിരംകുളത്ത് നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ ബസിൽ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെ യുവാവ് പല കുറി യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.
ആദ്യം യുവതി താക്കീത് ചെയ്തു. എന്നാൽ മോശം പെരുമാറ്റം തുടർന്നതോടെ യുവതി യുവാവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിർത്തി യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്താണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. നെയ്യാറ്റിൻകര പോലീസാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
Discussion about this post