പേരാമ്പ്ര : ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. 18 കാരിയായ പെൺകുട്ടിയുടെ പരാതിയിവാണ് നടപടി. പേരാമ്പ്രയാണ് സംഭവം. സ്വാമി നിവാസിൽ അനിൽ കുമാറിനെ (60) ആണ് അറസ്റ്റിലായത്.
മെയ് ആറിനും 25 നുമാണ് സംഭവം നടന്നത്. കാറിൽ ഡ്രൈവിംഗിന് പരിശീലനം നൽകുന്നതിനിടെ മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്നാണ് നടപടി.
Discussion about this post