ഇടുക്കി: കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടി കുങ്കിയാക്കട്ടെ എന്ന് ഉടുമ്പോല എംഎൽഎയും മുൻ മന്ത്രിയുമായ എംഎം മണി.അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അരിക്കൊമ്പൻ വിഷയം വേണ്ടരീതിയിൽ തമിഴ്‌നാട്ടുകാർ കൈകാര്യം ചെയ്യും. അവിടെയാകുമ്പോ പരിസ്ഥിതിസ്‌നേഹികളുടെ ശല്യമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരികൊമ്പൻ ജനവസ മേഖലയിൽ എത്തിയ ഉടൻ ആനയെ പിടികൂടാൻ തമിഴ്‌നാട് ശ്രമം ആരംഭിച്ചത് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടു പഠിക്കണമെന്നും, റേഡിയോ കോളർ പ്രവർത്തിക്കുന്നതാണോ എന്നത് ആർക്കേലും അറിയാമോ എന്നും എം.എം മണി പരിഹസിച്ചു.അരിക്കൊമ്പനെ പിടികൂടി മറ്റൊരിടത്ത് എത്തിച്ചാൽ പ്രശ്‌നം തീരില്ലെന്ന് തനിക്ക് അറിയാമായിരുന്നു. ഏതായാലും ഇവിടെ ശല്യമൊഴിഞ്ഞല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്നാണ് അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വെച്ച് ഉൾക്കാട്ടിൽ കൊണ്ടുപോയി വിടാൻ തമിഴ്‌നാട് വനം വകുപ്പ് തീരുമാനിച്ചത്. അതിനിടെ, അരിക്കൊമ്പൻ അർധരാത്രിക്ക് ശേഷം തിരികെ കമ്പം ഭാഗത്തേക്ക് തിരികെ കയറി. ഇപ്പോൾ സുരുളിപ്പെട്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതായാണ് സിഗ്നൽ.
Discussion about this post