എറണാകുളം: ചലച്ചിത്ര താരം നവ്യാ നായർ ആശുപത്രിയിൽ. ശാരീരിക അവശതകൾ നേരിട്ടതിനെ തുടർന്നാണ് താരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരത്തെ ആരോഗ്യനില തൃപ്തികരമാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം നടി തന്നെയാണ് വെളിപ്പെടുത്തിയത്. പുതിയ ചിത്രം ജാനകി ജാനേയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്നതായിരുന്നു നവ്യാ നായർ. ഇതിനിടെയാണ് താരത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നത്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആണ് സിനിമയുടെ പ്രമോഷൻ പരിപാടി സംഘടിപ്പിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനാൽ ജാനകി ജാനേയുടെ പ്രമോഷൻ പരിപാടിയ്ക്ക് എത്താൻ കഴിയില്ലെന്നാണ് നവ്യനായരുടെ സമൂഹമാദ്ധ്യമ പോസ്റ്റ്.
രോഗവിവരം എന്താണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. നവ്യാ നായരെ കഴിഞ്ഞ ദിവസം ആത്മ സുഹൃത്തും നടിയുമായ നിത്യ ദാസ് ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രം നിത്യ ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നവ്യാ നായർ ഡ്രിപ്പ് ഇട്ട് കിടക്കുന്ന ചിത്രമാണ് നിത്യ ദാസ് പങ്കുവച്ചിട്ടുള്ളത്. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രമാണ് ജാനകി ജാനേ.
Discussion about this post