കൊച്ചി: വളരെ കുറച്ച് പാട്ടുകളാണ് പാടിയതെങ്കിലും ആരാധകരുടെ മനംകവർന്ന് ഗായികയാണ് അഭയഹിരണ്മയി. ഓരോ പാട്ടും വ്യത്യസ്തമാണ് എന്നതാണ് അഭയയ്ക്ക് ആരാധകരേറാൻ കാരണം.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് ഗായിക ഒരുപാട് അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പ് അവസാനിപ്പിച്ച ദു:ഖത്തിൽ നിന്ന് പുറത്ത് വരാനയി പാട്ടിലും ഫാഷനിലും യാത്രയിലുമാണ് അഭയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കുറച്ച് ദിവസം മുൻപായിരുന്നു അഭയയുടെ പിറന്നാൾ. കൂട്ടുകാരോടും കുടുംബത്തോടും ഒപ്പം വലിയ ആഘോഷം തന്നെയാണ് നടത്തിയത്. പിറന്നാൾ ദിനത്തിൽ അഭയ പുതിയ ടാറ്റൂ കൂടെ കൂടെ കൂട്ടി. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ചിറകടിച്ച് പറക്കുന്ന ചിത്രശലഭമമാണ് കവർ അപ്പ് ടാറ്റു ആയി ചെയ്തിരിക്കുന്നത്. നേരത്തെയുള്ള ടാറ്റൂവിന്റെ അടുത്തായാണ് പുതിയ ടാറ്റൂ പതിപ്പിച്ചിരിക്കുന്നത്. അതിനു ശേഷം പ്രകൃതി രമണീയമായ സ്ഥലത്ത് ഈ ടാറ്റൂ കാണും വിധം ഒരു ഫോട്ടോഷൂട്ടും നടത്തി. തൂവെള്ള നിറമുള്ള ഗൗണിൽ ചുവന്ന റോസാ പുഷ്പങ്ങൾ പൂത്തപോലുള്ള ഭംഗിയുള്ള വസ്ത്രത്തിൽ പുത്തൻ ടാറ്റൂ ഭംഗിയായി കാണാം
Discussion about this post