മകളുടെ ഈ പ്രായത്തിൽ അവൾക്ക് വേണ്ടത് തന്റെ സമയമാണെന്ന് ബോളിവുഡ് താരം അനുഷ്‌ക ശർമ്മ. ”വിരാട് നല്ലൊരു പിതാവാണ്. കൂടുതൽ സമയം മകൾക്കൊപ്പം ചെലവഴിക്കുന്നുണ്ട്. എന്നാൽ അവൾക്ക് ഈ പ്രായത്തിൽ കൂടുതൽ ആവശ്യം എന്നെയാണെന്ന് ഞങ്ങൾ മനസിലാക്കി. അത് തിരിച്ചറിഞ്ഞത് മുതൽ ഞാൻ അതിനായി ശ്രമിച്ചു തുടങ്ങിയെന്നും” അനുഷ്‌ക പറയുന്നു.
വിരാട് കോലിയുടേയും അനുഷ്‌ക ശർമ്മയുടേയും ഏക മകളാണ് രണ്ട് വയസ്സുകാരിയായ വാമിക. കൂടുതൽ സമയം മകൾക്കും കുടുംബത്തിനും ഒപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, വർഷത്തിൽ ഒരു ചിത്രം എന്ന കണക്കിൽ മാത്രമേ ചെയ്യൂ എന്നും അനുഷ്‌ക ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അഭിനയം എന്ന തൊഴിൽ വളരെ നന്നായി ആസ്വദിക്കുന്നുണ്ടെങ്കിലും മകളുണ്ടാകുന്നതിന് മുൻപ് ചെയ്തത് പോലെ കൂടുതൽ സിനിമകൾ ഇനി ചെയ്യാൻ സാധ്യതയില്ല എന്നും അനുഷ്‌ക പറഞ്ഞിരുന്നു.
” എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. ഒരു രക്ഷിതാവ്, അമ്മ തുടങ്ങിയ നിലയിൽ നിങ്ങൾ നിങ്ങളെ തന്നെ കൂടുതൽ വിശ്വസിക്കുന്ന സമയമാണിത്. നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു കുഞ്ഞിന് വേണ്ടിയാണ്, ആ തീരുമാനങ്ങൾ നിങ്ങളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുമെന്നും” അനുഷ്‌ക പറയുന്നു.
Discussion about this post