എണറാകുളം: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കട്ടപ്പന സ്വദേശിനിയായ 17 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമൃത ആശുപത്രിയിലാണ് കുട്ടിയുള്ളത്. കട്ടപ്പനയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ വഴിയൊരുക്കി നിരവധി പേരാണ് രക്ഷാ ദൗത്യത്തിൽ കൈകോർത്തത്.
ആശുപത്രിയിൽ എത്തിച്ച കുട്ടിയ്ക്ക് അടിയന്തിര ചികിത്സ നൽകി. ശസ്ത്രക്രിയ ഉൾപ്പെടെ വേണ്ടിവരുമെന്നാണ് കരുതുന്നത്. കുട്ടിയെ ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
17 കാരിയായ ആൻ മരിയയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു കുട്ടി. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ കുട്ടിയെ സെന്റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടുത്തെ ഡോക്ടർമാരാണ് കുട്ടിയ്ക്ക് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ഉടനെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ദൂരം വെല്ലുവിളിയായി. കട്ടപ്പനയിൽ നിന്നും എറണാകുളത്ത് എത്താൻ നാല് മണിക്കൂറിലധികം സമയം ആവശ്യമാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ ജീവനാപത്തില്ലാതെ ഇവിടെയെത്തിക്കുക എന്നത് ദുഷ്‌കരമായിരുന്നു. സംഭവം അറിഞ്ഞ് മന്ത്രി റോഷിൻ അഗസ്റ്റിൻ ആംബുലൻസിന് വഴിയൊരുക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇത് ഏവരും ഏറ്റെടുക്കുകയായിരുന്നു.
ഏവരും ആംബുലൻസിന് വഴിയൊരുക്കി. യാത്രക്കിടെ കാഞ്ഞാറിൽ വെച്ച് ഗതാഗതക്കുരുക്കിൽ പെട്ടിരുന്നു. എന്നാൽ പിന്നീട് വഴികളിലൊന്നും കുഴപ്പമുണ്ടായില്ല. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം ആംബുലൻസിന് വേണ്ടി വഴിയൊരുക്കി. ഇതോടെ അതിവേഗം ആൻമരിയയുമായി ആംബുലൻസ് കൊ കച്ചിയിൽ എത്തുകയായിരുന്നു.
Discussion about this post