Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലോകത്തിന് ഭീഷണിയാകുമോ ചൈനീസ് കുഴി? ഭൂമിക്കടിയിലേക്ക് പത്ത് കിലോമീറ്റർ കുഴിക്കാൻ ചൈന; ഗവേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാതെ സർക്കാർ; അടിമുടി ദുരൂഹത

by Brave India Desk
Jun 1, 2023, 10:40 pm IST
in International
Share on FacebookTweetWhatsAppTelegram

ബെയ്ജിംഗ് : ഭൂമിക്കടിയിലുളള നിഗൂഢതകൾ കണ്ടെത്താൻ രഹസ്യനീക്കങ്ങളുമായി ചൈന. പത്ത് കിലോമീറ്റർ ആഴത്തിൽ ദ്വാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചൈനയിൽ നടക്കുന്നത്. ഭൂമിയുടെ ഉൾക്കാമ്പിലേക്കെത്തി നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

സിൻജിയാങ് പ്രവിശ്യയിലെ ടാരിം ബേസിനിലാണ് ഗവേഷണ പരിപാടികൾ പൊടിപൊടിക്കുന്നത്. ഭൂമിയുടെ ആരുമറിയാത്ത ചരിത്രത്തെക്കുറിച്ചുളള വിവരങ്ങൾ കണ്ടെത്താനാകുമെന്ന് ചൈനീസ് ഗവേഷകർ പ്രതീക്ഷിക്കുന്നു. 145 ദശലക്ഷം വർഷങ്ങൾക്ക് മുൻപുളള ക്രിറ്റേഷ്യസ് കാലഘട്ടത്തേക്കുറിച്ച് പഠിക്കാൻ, ക്രിറ്റേഷ്യസ് സിസ്റ്റം എന്നറിയപ്പെടുന്ന പാളി കുഴിച്ച് പാറകൾ കണ്ടെത്താനുളള ഗവേഷണമാണ് ചൈനയിൽ നടക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ മരുഭൂമിയായ തക്ലിമാകൻ മരുഭൂമിയ്ക്ക് സമീപമുള്ള പ്രദേശത്താണ് ഖനനം.

Stories you may like

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

പാറകൾ കുഴിച്ച്, ഭൂപ്രകൃതിയുടെ പരിണാമം, കാലാവസ്ഥാ വ്യതിയാനം, ജീവന്റെ ആരംഭം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്‌നിപർവ്വത സ്‌ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, കാലാവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവ പോലുള്ള സുപ്രധാന സംഭവങ്ങൾ തിരിച്ചറിയാനും ഇവ നടന്ന കാലഘട്ടങ്ങൾ കണ്ടെത്താനും പുരാതന ജീവനുകളെക്കുറിച്ച് പഠിക്കാനും ഇവ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഭൂമിയുടെ അജ്ഞാതമായ പ്രദേശത്തെക്കുറിച്ച് പര്യവേക്ഷണം ചെയ്യാനും മനുഷ്യന്റെ അറിവ് വികസിപ്പിക്കാനുമുള്ള ധീരമായ ശ്രമമാണ് 10,000 മീറ്ററിലധികം ആഴത്തിലുള്ള കുഴിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഗവേഷണത്തിന്റെ ഭാഗമായ സാങ്കേതിക വിദഗ്ധൻ വാങ് ചുൻഷെങ് പറഞ്ഞു.

എന്നാൽ ചൈനയുടെ ഈ ഗവേഷണം ലോകരാജ്യങ്ങളിലെ ആശങ്കയിലാത്തിയിരിക്കുകയാണ്.  വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. ഇത് മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മുക്തമാകാൻ ഇന്നും പല രാജ്യങ്ങൾക്കും സാധിച്ചിട്ടില്ല.  ഇത് ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തി. അതുകൊണ്ട് തന്നെ ഈ ഗവേഷണം  ചൈനയുടെ മറ്റൊരു തന്ത്രമാണോ എന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. ഇത്രയും ആഴത്തിൽ ഭൂമി കുഴിക്കുന്നത് മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചൈന ചിന്തിക്കുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ ദ്വാരത്തിന് പത്ത് കിലോമീറ്റർ ആഴമുണ്ടെങ്കിലും, ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം എന്ന റെക്കോർഡ് തകർക്കാൻ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ റെക്കോർഡ് റഷ്യയിലെ കോല സൂപ്പർഡീപ്പ് ബോർഹോളിനാണ്. 12,262 മീറ്ററാണ് ഇതിന്റെ ആഴം. ഭൂമിയുടെ പുറം പാളിയെക്കുറിച്ചും മാന്റിലിനെക്കിുറിച്ചുമുള്ള പഠനങ്ങൾക്ക് വേണ്ടിയാണ് 1990 കളിൽ റഷ്യ ഈ കുഴിയുണ്ടാക്കിയത്. എന്നാൽ താപനില 180 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ 1992 ൽ റഷ്യ ഗവേഷണം നിർത്തുകയായിരുന്നു.

Tags: china10 km holebiggest holebiggest hole in the world
Share17TweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘കാഫിറുകളുമായി സഖ്യം വേണ്ട, ഇന്ത്യക്കാരുമായി ഡിഎൻഎ സാമ്യമുള്ളവർ എങ്ങനെ മുസ്ലീങ്ങളാകും?’: വിദ്വേഷ പരാമർശവുമായി പാക് സൈനിക ജനറൽ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

Discussion about this post

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies