മോസ്കോ: റഷ്യന്‍ വിമാനം വെടിവെച്ചിട്ട നടപടി പിന്നില്‍ നിന്നേറ്റ കുത്താണെന്നും തുര്‍ക്കിയുമായുള്ള റഷ്യയുടെ ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഈ സംഭവം ഇടയാക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാടിമിര്‍ പുടിന്.
സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകത്ത് വെച്ചാണ് വിമാനത്തിന് വെടിയേറ്റതെന്നും സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലായാണ് വിമാനം വീണതെന്നും പുടിന് പറഞ്ഞു. സിറിയയിലെ ഇസ്ലാമിക ഭീകരര്ക്കെതിരെയുണ്ടായ ആക്രമണത്തിന് നിയോഗിക്കപ്പെട്ട റഷ്യന്‍ പൈലറ്റുമാരും വിമാനവും ഒരു വിധത്തിലും തുര്‍ക്കിക്ക് ഭീഷണിയുയര്‍ത്തിയിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചടക്കിയ മേഖലകളില്‍നിന്ന് എണ്ണയും അനുബന്ധ ഉല്പന്നങ്ങളും തുര്‍ക്കിയില്‍ എത്തുന്നതായി മുമ്പേ തന്നെ തങ്ങള്‍ വ്യക്തമാക്കിയിരുന്ന-അദ്ദേഹം പറഞ്ഞു.
അതേ സമയം വിമാനം വീഴ്ത്തിയ സംഭവവുമായി തങ്ങളുടെ സൈന്യത്തിന് ഒരു ബന്ധവുമില്ലെന്ന് യു.എസ് വ്യക്തമാക്കി. നിയമാനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു. 1950കള്‍ക്കുശേഷം ആദ്യമായാണ് ഒരു സോവിയറ്റ്റഷ്യന് വിമാനം നാറ്റോ സഖ്യത്തിലെ ഒരു രാജ്യം വീഴ്ത്തുന്നത്. നാറ്റോ രാജ്യങ്ങളുമായി അടിയന്തര ചര്‍ച്ചകള്‍ക്ക് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു നിര്‍ദേശം നല്കി.
Discussion about this post