വാഷിംഗ്ടൺ : ബിരുദദാന ചടങ്ങിനിടെ സ്‌റ്റേജിൽ കാൽ തെറ്റി വീണ് ജോ ബോഡൻ. കോളറാഡോയിലെ യുഎസ് എയർഫോഴ്‌സ് അക്കാദമിയിലെ ബിരുദ ദാന ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്‌റ്റേജിൽ വീണ ബൈഡന് പരിക്കേറ്റിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അിയിച്ചു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വിദ്യാർത്ഥികളെ അനുമോദിച്ച് അവർക്ക് ഹസ്തദാനം നൽകിയ ശേഷം സ്‌റ്റേജിൽ നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ബൈഡൻ സ്റ്റേജിൽ തട്ടിവീണത്. ഉടൻ തന്നെ ഒരു എയർ ഫോഴ്സ് ഓഫീസറും യു.എസ്. സീക്രട്ട് സർവീസിലെ രണ്ട് ഉദ്യോഗസ്ഥരും ഓടിയെത്തി ബൈഡനെ പിടിച്ചെഴുന്നേൽപ്പിച്ചു. സ്റ്റേജിൽ പ്രസംഗിക്കുന്നവർക്ക് വേണ്ടി ടെലിപ്രോംപ്റ്റർ വെച്ചിരുന്നു. അതിൽ തട്ടിയാണ് ബൈഡൻ വീണത് എന്നാണ് വിവരം.
ചടങ്ങിന് ശേഷം പുറത്തിറങ്ങിയ ബൈഡനോട് എന്താണ് സംഭവിച്ചതെന്നും ആരോഗ്യ സ്ഥിതി എങ്ങനെയുണ്ടെന്നും മാദ്ധ്യമപ്രവർത്തകർ ചോദിച്ചു. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ബൈഡൻ മറുപടി നൽകിയത്. ഇത് തെളിയിക്കാൻഅ അദ്ദേഹം ചെറുതായൊന്ന് ഓടിക്കാണിക്കുകയും ചെയ്തു. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എൺപതുകാരനായ ബൈഡൻ എന്നത് ശ്രദ്ധേയമാണ്.
Discussion about this post