തിരുവനന്തപുരം: ന്യൂയോർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ സ്‌പോൺസർഷിപ്പിൽ തെറ്റില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. പ്രവാസി മലയാളികൾ മനസറിഞ്ഞ് സഹായിക്കുന്നതിൽ അസൂയ എന്തിനാണെന്നും എ.കെ.ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാനല്ല 82 ലക്ഷമെന്നും, ആരോപണങ്ങൾ പ്രവാസികൾ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
” ഒരു പുതിയ മാതൃക കേരള സർക്കാർ സൃഷ്ടിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രവാസികൾക്ക് വലിയ ആശ്വാസമാണുള്ളത്. നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രവാസി പോർട്ടർ അത്തരമൊരു പദ്ധതിയാണ്, പ്രവാസികളുടെ വീടും സ്വത്തും അന്യമാകുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയൊന്ന് സംഭവിച്ച് കഴിഞ്ഞാൽ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ കേന്ദ്രസർക്കാർ ഇടപെടും. ഇന്ന് വരെ ആർക്കെങ്കിലും ഇത് തോന്നിയിട്ടുണ്ടോ. എന്നിട്ട് ഇപ്പോൾ പറയുന്നു 82 ലക്ഷം രൂപ കൊടുത്താൽ മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാമെന്ന്. ഇതുപോലെയുള്ള ശുദ്ധ അസംബന്ധങ്ങൾ ആരെങ്കിലും പറയുമോ
ഖജനാവിലേക്ക് കേന്ദ്രസർക്കാർ ഒന്നും തന്നിട്ടില്ല. ആ കാലിയായ ഖജനാവിന്റെ ആൾ അവിടെ പോയി ഇരുന്ന് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കൂടെ ഇരിക്കാൻ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ? ഇതൊരു തരം അസുഖമാണ്, അത് പെട്ടന്നൊന്നും മാറില്ല. കേരളത്തിലെ ഇടത് സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ ഉയർന്നിരിക്കുകയാണ്. അത് പ്രതിപക്ഷം വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയില്ലെന്നും” എ.കെ.ബാലൻ പറയുന്നു.
Discussion about this post