പത്തനംതിട്ട: കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കത്തോട് കാഞ്ഞിരപ്പാറയിലാണ് പരിക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടത്. പടക്കം കടിച്ച് പരിക്കേറ്റ് ചരിഞ്ഞു എന്നാണ് സൂചന.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. പ്രദേശവാസികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വായിലുൾപ്പെടെയുള്ള പരിക്കുകൾ ഗുരുതരമാണ്. മുറിവുകൾക്ക് 15 ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. ആനയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായിട്ടുണ്ട്.
അതേസമയം ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തിൽ നിന്നാണ് കുട്ടിയാനയെ കണ്ടത്. കുട്ടിയാനയ്ക്ക് പരിക്കുകൾ ഉണ്ടായിരുന്നു.
Discussion about this post