കോഴിക്കോട്: മലാപ്പറമ്പിൽ ഡോക്ടർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. നേരം ഒരുപാടായും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയുംകണ്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. തൃശൂർ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. വിവരം അറിഞ്ഞ് ചേവായൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post