തിരുവനന്തപുരം : കേരളം പ്രാർത്ഥനകളോടെ ആശുപത്രിയിലേക്ക് വഴികാട്ടിയ ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കഴിഞ്ഞ ദിവസം പെൺകുട്ടി കണ്ണ് തുറന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച 17 കാരി നിരീക്ഷണത്തിൽ തുടരുകയാണ്. 72 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
കുർബാനയിൽ പങ്കെടുക്കവെ കുട്ടി കുഴഞ്ഞുവീണതിനെ തുടർന്നാണ് നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളത്തേക്ക് മാറ്റാൻ ഡോക്ടർമാർ ആവശ്യപ്പെട്ടതോടെ അതിന് വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്ന. ഈ പ്രയത്‌നത്തിൽ ജനങ്ങളും ഒറ്റക്കെട്ടായി നിന്നു.
നാല് മണിക്കൂറിലധികം യാത്രാ സമയം വേണ്ടി വരുന്ന കട്ടപ്പന- എറണാകുളം റൂട്ടിലൂടെ വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനനങ്ങളുടെയും ഒന്നിച്ചുള്ള പരിശ്രമത്താൽ രണ്ട് മണിക്കൂർ 39 മിനിറ്റ് കൊണ്ട് ആൻ മരിയയെ വിജയകരമായി ഇടപ്പള്ളിയിലെത്തിച്ചു. 132 കിലോമീറ്റർ ദൂരമാണ് ഈ സമയം കൊണ്ട് യാത്ര ചെയ്തത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ ആൻ മരിയയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
Discussion about this post