എറണാകുളം: കൊച്ചി നഗരത്തിൽ കേബിൾ കഴുത്തിൽ കുടുങ്ങിയുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. ഇന്നും നഗരത്തിൽ ബൈക്ക് യാത്രികന് കേബിൾ കഴുത്തിൽ കുടുങ്ങി പരിക്കേറ്റു. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. ലോറിയുടെ പിറകിലൂടെയായിരുന്നു യുവാവ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ലോറിയിൽ തട്ടി കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നും പ്രജീഷ് താഴെ വീണു. കഴുത്തിന് പുറമേ കയ്യിലും പ്രജീഷിന് പരിക്കുണ്ട്.
സംഭവ സമയം പതിയെ ആണ് യുവാവ് ബൈക്ക് ഓടിച്ചിരുന്നത്. അതിനാൽ തന്നെ യുവാവിന് സാരമായി പരിക്കേറ്റില്ല.
Discussion about this post