കൊച്ചി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത പരിപാടികളിൽ ആവേശകരമായ പങ്കാളിത്തം. മുൻസിപ്പൽ- കോർപ്പറേഷൻ -പഞ്ചായത്ത് തലങ്ങളിലായി ആയിരത്തിലേറെ സ്ഥാപനങ്ങളിലും വീടുകളിലും വൃക്ഷതൈ വിതരണവും നടീലും നടന്നു.
വനംവകുപ്പും വിദ്യാഭ്യാസ വകുപ്പും സൈനിക വിഭാഗങ്ങളും ദേശത്തിനായി വൃക്ഷം- ഓരോ വീടും തൈ വളർത്തൽ കേന്ദ്രമെന്ന യജ്ഞത്തിന്റെ ഭാഗമായതായി പരിസ്ഥിതി സംരക്ഷണ സമിതി സംയോജകൻ ടി.എസ്.നാരായണൻ അറിയിച്ചു. വിദ്യാർത്ഥികൾ വേനലവധി കാലത്ത് അയ്യായിരത്തിലേറെ വീടുകളിൽ പാകിയ വിത്തുകൾ മുളപ്പിച്ച് ആ തൈകളുമായി സ്‌കൂളുകളിലെത്തി.
വരുന്ന ഒരാഴ്ച കേരളത്തിലെ നൂറിലേറെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ദേശത്തിനായി വൃക്ഷം സമിതി രൂപീകരണം സജീവമാക്കുമെന്ന് ടി.എസ്.നാരായണൻ കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളിൽ ജൂൺ ആറിനും പരിസ്ഥിതി പരിപാടികൾ നടത്തും.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായുള്ള ആഹ്വാനം വിദ്യാലയങ്ങൾ വഴി സർക്കാർ നൽകിയതും ശ്രദ്ധേയ ചുവടുവെയ്പാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി വിലയിരുത്തി.
Discussion about this post