റിയാദ്: കുടുംബത്തെ കൂട്ടി ഉംറ യാത്രയെന്ന പേരിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ചയാൾക്ക് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹാഷിഷും 4047 മയക്കു മരുന്നു ഗുളികകളും ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ ഒളിപ്പിച്ചായിരുന്നു കടത്ത്. ഇത് ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
ഉംറ യാത്രയ്‌ക്കെന്ന് വിശ്വസിപ്പിച്ച് ഇയാൾ കുടുംബത്തെയും കൂടെക്കൂട്ടിയിരുന്നു. തുടർന്നുള്ള വിചാരണയ്‌ക്കൊടുവിലാണ് 20 വർഷം തടവും പിഴയും വിധിച്ചത്.
Discussion about this post