കെ.വിദ്യയ്ക്കായി വ്യാജരേഖ ചമയ്ക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം ആര്‍ഷോ . തന്റെ പണി അതല്ല. വിദ്യ എസ്എഫ്ഐ അംഗമല്ല പക്ഷെ വ്യക്തിപരമായി അറിയാമെന്നും ആർഷോ കൂട്ടിച്ചേർത്തു. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ താൻ എഴുതിയിട്ടില്ല. ആ സമയത്ത് താൻ എറണാകുളം ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും ആർഷോ വ്യക്തമാക്കി. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ല. സാങ്കേതിക പിശകാണോ ബോധപൂര്‍വമാണോ എന്ന് പരിശോധിക്കണമെന്നും ആര്‍ഷോ പറഞ്ഞു.
ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ‘പൂജ്യം’ മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. അതേ സമയം റിസൽറ്റ് വിവാദമായതോടെ മഹാരാജാസ് കോളജ് മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ചു.പ ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാൽ തോറ്റു എന്നുമാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്. വിവാദമായ പരീക്ഷാ റിസൾട്ടു മാർച്ചിലാണു പുറത്തുവന്നത്.
എന്നാൽ, ഫലം പ്രസിദ്ധീകരിച്ചതിലെ സങ്കേതിക തകരാറാണ് വിവാദത്തിന് കാരണമായതെന്നാണ് കോളജിന്റെ വിശദീകരണം. വിഷയം പരിശോധിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
Discussion about this post