ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിടാനൊരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടി വിടില്ലെന്ന് എഐസിസിസ നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിന്റെ പേരിൽ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണഅ. സച്ചിന് വേണ്ടി ഹൈക്കമാൻഡ് യോഗത്തിൽ അനുനയ ഫോർമുല തയ്യാറാക്കിയിരുന്നു. സച്ചിനും ഇത് അംഗീകരിച്ചതാണെന്നും രൺധാവ പറയുന്നു.
അതേസമയം സച്ചിൻ പൈലറ്റ് ഈ വിഷയത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. കോൺഗ്രസ് വിട്ട് സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സച്ചിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. കെ.സി.വേണുഗോപാൽ സച്ചിൻ പൈലറ്റുമായി സംസാരിച്ചു. കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. സച്ചിനുമായി ചർച്ചകൾ തുടരുമെന്നും കെ.സി.വേണുഗോപാൽ പറയുന്നു.
ഗെഹ്ലോട്ടുമായി ഏറെ നാളായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് നടത്തുന്ന റാലിയിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. സച്ചിനും ഗെഹ്ലോട്ടും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പല തവണ ചർച്ചകൾ നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നായിരുന്നു ഹൈക്കമാൻഡ് വാദം. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു ചർച്ച നടന്നത്.
Discussion about this post