തിരുവനന്തപുരം; എസ്എഫ്ഐയെ ആക്രമിക്കാൻ തെളിവുകളില്ലാതെ വെറുടെ ആരോപണം ഉന്നയിക്കുകയാണെന്ന് ഇപി ജയരാജൻ.മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്കെതിരായ ആരോപണത്തിൽ വിശദീകരണം നൽകുകയായിരുന്നു ഇപി ജയരാജൻ. കുറ്റവാളിയെ ന്യായീകരിക്കാൻ എസ്എഫ്ഐ ശ്രമിച്ചിട്ടില്ല. വിദ്യ എസ്എഫ്ഐയുടെ നേതാവല്ലെന്നും അത്തരത്തിലുള്ള പ്രസ്താവന പിൻവലിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
വിദ്യ ഇന്നേവരെ എസ്എഫ്ഐയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. പത്രക്കാർ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. വിദ്യ എസ്എഫ്ഐ ആണോ എന്നു പോലും പരിശോധിച്ചാൽ മനസ്സിലാവുമെന്നാണ് ജയരാജൻറെ വാദം. നേതാക്കൻമാരുടെ കൂടെ എല്ലാവരും ഫോട്ടോ എടുക്കും. അത് ആധികാരികമാണെന്ന് പറയാൻ പറ്റില്ല.മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്തത്.
ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊല്ലാൻ ബോംബു വെച്ച് ചാവേറായി എത്തിയതും ഒരു പെൺകുട്ടിയാണെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ ജയരാജൻറെ ഈ പ്രസ്താവനയ്ക്കെതിരെ മാദ്ധ്യമപ്രവർത്തകർ കൂട്ടത്തോടെ ചോദ്യം ഉന്നയിച്ചപ്പോൾ തൻറെ പ്രസ്താവന പെൺകുട്ടികൾക്കെതിരെ അല്ലെന്നും ജയരാജൻ വിശദീകരണം നൽകി.
വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് കാലടി കോളേജ് മലയാളം വിഭാഗം രംഗത്ത് എത്തിയത്. സംവരണം അട്ടിമറിച്ചാണ് കാലടി കോളേജിൽ ഗവേഷണത്തിന് വിദ്യ പ്രവേശനം നേടിയത് എന്നാണ് ആരോപണം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം ആവശ്യപ്പെടുന്നത്. 2020 ലാണ് സർവ്വകലാശാലയിൽ വിദ്യ പിച്ച്ഡിയ്ക്ക് പ്രവേശനം നേടിയത്. ആദ്യം റെഗുലർ പിഎച്ച്ഡി ആയിരുന്നു. പിന്നീട് പാർട്ട് ടൈമിലേക്ക് മാറ്റി എന്നാണ് വിവരം.
Discussion about this post