കണ്ണൂർ : കണ്ണൂരിൽ റോഡിൽ കാട്ടാന പ്രസവിച്ചു. ആറളം ഫാമിന് സമീപം കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപമുളള റോഡിലാണ് കാട്ടാന പ്രസവിച്ചത്. ഇതോടെ മറ്റ് ആനകൾ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷയൊരുക്കി.
അർദ്ധ രാത്രിയിയോടെയാണ് സംഭവം. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷയൊരുക്കിക്കൊണ്ട് റോഡിൽ തമ്പടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചു.
പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡിൽ കഴിഞ്ഞിരുന്നു. പുലർച്ചെയാണ് ആറളം ഫാമിനോട് ചേർന്ന കാട്ടിലേയ്ക്ക് ഇവ മാറിയത്. പ്രസവിച്ച കാട്ടാനയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് വനംവകുപ്പ് അറിയിച്ചു. വനവകുപ്പിന്റെ ആർ ടി സംഘം ആനയേയും കുട്ടിയേയും നിരീക്ഷിച്ചു വരികയാണ്. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്.
Discussion about this post