ആലപ്പുഴ : മാവേലിക്കരയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിൽ വെച്ച് കഴുത്തിലെയും കൈയ്യിലെയും ഞരമ്പ് മുറിച്ചാണ് ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് സംഭവം.
പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി അക്രമാസക്തനായിരുന്നതായാണ് വിവരം. പ്രതിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കുറച്ചുനാളുകളായി പ്രത്യേക മാനസികാവസ്ഥയിലായിരുന്നു ശ്രീമഹേഷെന്നും വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിൽ യുവാവിന് കടുത്ത നിരാശ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവനം ഉണ്ടായത്. ആറ് വയസുകാരിയായ മകളെ അച്ഛൻ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ വെട്ടേറ്റ് സോഫയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചതോടെ ഇയാൾ അമ്മയെയും വെട്ടി. പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.
നക്ഷത്രയുടെ അമ്മ, ശ്രീമഹേഷിന്റെ മുൻ ഭാര്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ട്രെയിൻ തട്ടി മരിച്ച ശേഷമാണ് നാട്ടിലെത്തിയത്.
Discussion about this post