വാഷിംഗ്ടൺ; അമേരിക്ക- ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴി, മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കും. ക്യൂബയിൽ നിന്ന് ജൂൺ 17 ന് മുഖ്യമന്ത്രി ദുബായിലെത്തും. ജൂൺ 18 ന് കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ ദുബായിൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബേയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തും.
അതേസമയം കാനഡയിൽ കാട്ടുതീ പടരുന്നതിനെ തുടർന്ന് യുഎസ് നഗരമായ ന്യൂയോർക്ക് കടുത്ത പുകയിലമർന്നു. മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കുന്ന, ലോക കേരള സഭ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലും മറ്റും പുകയാൽ മൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലെ വിമാന, റോഡ് ഗതാഗതവും തടസ്സപ്പെട്ടു. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക കേരള സമ്മേളനം നടത്തുന്നത് സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Discussion about this post