കണ്ണൂർ : കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവെയ്പ്പ് കേസ് പ്രതി പോലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രതി പ്രസൂൺജിത് മൊഴി നൽകിയത്.
ട്രെയിനിന്റെ 19-ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നു. അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് സീറ്റിലേക്ക് ഇട്ടു. എന്നാൽ തീ പടർന്നില്ലെന്ന് ഇയാൾ പറഞ്ഞു. 17 ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂൺ ജിത് വിവരിച്ചു.
പോലീസ് കസ്റ്റഡിയിലുളള ഇയാളെ ഇന്നലെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബോഗിക്കുള്ളിൽ തീവച്ചത് എങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. പിന്നീട് ഇയാളുമായി ട്രിക്കിന് സമീപത്തും പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തി. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താൻ കഴിയാത്തതിലുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതിയുടെ മൊഴി.
Discussion about this post