Wednesday, December 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്തെ ഞെട്ടിക്കും അഗ്നി, ഇത് ഇന്ത്യയുടെ അഗ്നി പുത്രി

by Brave India Desk
Jun 10, 2023, 02:13 pm IST
in India, Offbeat, Video
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ ആണവക്കരുത്ത്, സൈനിക പ്രതിരോധത്തിന്റെ മൂർച്ചയേറിയ ആയുധം, അഗ്നി പ്രൈം വിജയകരമായി അതിന്റെ രാത്രികാല പരീക്ഷണം പൂർത്തിയാക്കിയിരിക്കുകയാണ്. ആണവ പോർമുനകൾ വഹിച്ച് 2,000 മുതൽ അയ്യായിരം കിലോമീറ്റർ ദൂരം വരെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈൽ. അയൽരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന, ശത്രുഭയക്കുന്ന ഈ മഹാഗ്നിയുടെ മുഖ്യശിൽപ്പി ഒരു മലയാളി വനിത ആണെന്നത് നമുക്കേറെ അഭിമാനിക്കാവുന്ന ഒന്നാണ്.

ഭാരതത്തിന്റെ മിസൈൽ വനിത എന്നും അഗ്നിപുത്രി എന്നും അറിയപ്പെടുന്ന ആലപ്പുഴക്കാരി ടെസി തോമസാണ് അഗ്നി പ്രൈമിന്റെ അമരക്കാരി. അറബിക്കടലും വേമ്പനാട്ടുകായലും അതിർത്തി കാക്കുന്ന തത്തംപള്ളി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ് പിന്നിട്ട വഴികളിലെല്ലാം നേട്ടത്തിന്റെ ചരിത്രമെഴുതിയ ടെസി തോമസ് വരുന്നത്.

Stories you may like

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

അസമിൽ ബിജെപിയെ താഴെയിറക്കാൻ 7 പാർട്ടികളുമായി ഒന്നിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് ; ഇടതുപക്ഷവും ഒപ്പം ചേരും

ആലപ്പുഴ തത്തംപള്ളി തൈപറമ്പിൽ വീട്ടിൽ ടിജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറുമക്കളിൽ നാലമത്തെയാൾ. സാധാരണ മലയാളി കുടുംബത്തിൽ ജനിച്ച് മലയാളം മീഡിയം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ടെസി ഇന്ന് എത്തിപ്പിടിച്ച നേട്ടങ്ങളെല്ലാം ഇച്ഛാശക്തികൊണ്ട് മാത്രം സ്വന്തമാക്കിയവയാണ്. തൃശൂർ ഗവൺമെന്റ് എഞ്ചിനീറിങ് കോളേജിൽ നിന്നാണ് ടെസി, ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദം നേടിയത്. പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി യിൽ നിന്ന് എം. ടെക്കും നേടി. മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുൽ കലാം എന്ന ഗുരുനാഥനാണ് ടെസിയുടെ സ്വപ്‌നങ്ങൾക്ക് അഗ്നിച്ചിറകുകളേകിയത്.

പഠനകാലത്തും ടെസിയ്ക്ക് വേഗതയോട് തന്നെ ആയിരുന്നു താത്പര്യം. ട്രാക്കുകളിൽ മിസൈൽ പോലെ ടെസി കുതിച്ച് ഒന്നാമതായി. ഓടി ഒന്നാമതെത്താനുള്ള ആ ആഗ്രഹം ഇന്ന് ഭാരതത്തിന് അഭിമാനമായി മാറിയ അഗ്നി പ്രൈമിന്റെ രൂപത്തിലെത്തി നിൽക്കുന്നു. 1988 മുതൽ തന്നെ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിക്കുന്ന ടെസി, 3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്‌നി – 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അഗ്നി 3 ന്റെ പരാജയ കാരണം കണ്ടെത്താനുള്ള വിദഗ്ധ സമിതിയിൽ ടെസിയുടെ പ്രവർത്തനമികവ് അവരെ അഗ്നി 4 ന്റെ പ്രോജക്ട് ഡയറക്ടർ പദവിയിലേക്ക് ഉയർത്തി.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ചു വൻ ശക്തികൾക്കൊപ്പം ഇന്ത്യയ്ക്കും ഇടം നേടിത്തന്ന് അഗ്‌നി 4 ചരിത്രമായി. ടെസിയും വിജയ ചരിത്രത്തിന്റെ ഭാഗമായി. 5000 കി.മി.ദൂര പരിധിയുള്ള അഗ്‌നി 5 പ്രോജക്ട് മിഷൻ ഡയറക്ടറായും ടെസി പ്രവർത്തിച്ചു. അഗ്‌നി 5 ന്റെ പരീക്ഷണങ്ങളും വിജയിച്ചതോടെ ടെസി ഇന്ത്യയുടെ പെൺകരുത്തായി മാറി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ പ്രവർത്തിച്ചുവരുന്ന ടെസി നിലവിൽ ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലാണ്. ഇച്ഛാശക്തിയുടെ അഗ്നിച്ചിറകുകളിൽ ഇന്ത്യയ്ക്ക് അഭിമാനമായ ടെസി തോമസ് സ്ത്രീ ശക്തീകരണത്തിന്റെ ഉത്തമ മാതൃക തീർക്കുകയാണ്.

Tags: videoTESSY THOMASAGNI PRIMEagni 5india
Share15TweetSendShare

Latest stories from this section

യുഎസ് നിർമ്മിത അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി

യുഎസ് നിർമ്മിത അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി

എസ്‌ഐ‌ആർ : പശ്ചിമ ബംഗാളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 58 ലക്ഷത്തിലധികം പേർ പുറത്തായി

എസ്‌ഐ‌ആർ : പശ്ചിമ ബംഗാളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 58 ലക്ഷത്തിലധികം പേർ പുറത്തായി

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പാകിസ്താനോട് തോറ്റു ; ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പാകിസ്താനോട് തോറ്റു ; ഇന്ത്യാവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

ദേ വീണ്ടും! ഇത്തവണ മോദിയുടെ സാരഥി എത്യോപ്യൻ പ്രധാനമന്ത്രി ; ഉജ്ജ്വല സ്വീകരണവുമായി എത്യോപ്യ

ദേ വീണ്ടും! ഇത്തവണ മോദിയുടെ സാരഥി എത്യോപ്യൻ പ്രധാനമന്ത്രി ; ഉജ്ജ്വല സ്വീകരണവുമായി എത്യോപ്യ

Discussion about this post

Latest News

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

കടുപ്പിച്ച് അമേരിക്ക: സിറിയ ഉൾപ്പെടെ 7 രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി ട്രംപ്

അസമിൽ ബിജെപിയെ താഴെയിറക്കാൻ 7 പാർട്ടികളുമായി ഒന്നിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് ; ഇടതുപക്ഷവും ഒപ്പം ചേരും

അസമിൽ ബിജെപിയെ താഴെയിറക്കാൻ 7 പാർട്ടികളുമായി ഒന്നിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് ; ഇടതുപക്ഷവും ഒപ്പം ചേരും

ഇസ്ലാമിക ഭീകരതയ്ക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണം ; ആഗോള ഐക്യത്തിന് ആഹ്വാനം ചെയ്ത് ട്രംപ്

ഇസ്ലാമിക ഭീകരതയ്ക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണം ; ആഗോള ഐക്യത്തിന് ആഹ്വാനം ചെയ്ത് ട്രംപ്

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

മറ്റ് പാര്‍ട്ടി വേദികളില്‍ ആണും പെണ്ണും നൃത്തം ചെയ്താലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല: ഷാഫി ചാലിയം

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

വോട്ടെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

വന്ദേഭാരത് നല്ല വണ്ടി; പുതിയ വണ്ടി; എന്നാൽ സിൽവർലൈനിന് പകരമാകില്ല; കടകംപള്ളി സുരേന്ദ്രൻ

സ്വർണം കട്ടവനെന്ന് വിളിക്കരുത്, ഉറക്കം നഷ്ട്ടപെട്ടു :അഭ്യർത്ഥനയുമായി കടകംപള്ളി സുരേന്ദ്രൻ

യുഎസ് നിർമ്മിത അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി

യുഎസ് നിർമ്മിത അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies