ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ വിവാദ പരാമർശം നടത്തി ഇന്ത്യ മുസ്ലീം ഫൗണ്ടേഷൻ ദേശീയ വക്താവ് ഷൊയ്ബ് ജമായ്. ബംഗ്ലാദേശിലും പാകിസ്താനിലുമുള്ള മുസ്ലീങ്ങൾ ഇന്ത്യയിൽ എത്തുമെന്നും, വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറ്റുമെന്നുമായിരുന്നു ജമായുടെ പരാമർശം. സംഭവത്തിൽ ഇസ്ലാമിക നേതാവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ജമായ് അതിഥിയായി എത്തിയത്. ചർച്ചയ്ക്കിടെ അഖണ്ഡ ഭാരതത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇയാളുടെ വിവാദ പരാമർശം. അഖണ്ഡഭാരതം എന്നാൽ ഇസ്ലാമിക ഇന്ത്യ എന്നായിരുന്നു ഇയാൾ ചർച്ചയിൽ പറഞ്ഞത്. ഇതിന് പുറമേ വർഗ്ഗീയത പടർത്തുന്ന നിരവധി പരാമർശങ്ങളും ഇയാൾ ചർച്ചയ്ക്കിടെ നടത്തിയിരുന്നു.
അള്ളാഹുവാണേ സത്യം. അധികം വൈകാതെ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമായി മാറും. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും 250 മില്യൺ മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് എത്തും. പതിയെ രാജ്യത്തെ മുസ്ലീങ്ങളുടെ എണ്ണം 75 കോടിയാകും. ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു മുസ്ലീം ഭരണത്തിലേറുമെന്നും ജമായ് വ്യക്തമാക്കി.
താൻ പറയുന്നതെല്ലാം സുനിശ്ചിതമായും നടക്കും. അല്ലെങ്കിൽ തന്റേ പേര് മാറ്റാം. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ രാജ്യമാണെന്നും ജമായ് കൂട്ടിച്ചേർത്തു.
അതേസമയം ഇയാൾ വിവാദ പരാമർശം തുടർന്നതോടെ മാദ്ധ്യമ പ്രവർത്തകർ സംഭവത്തിൽ ഇടപെട്ടു. എന്നാൽ ജമായ് ഇവരെ അസഭ്യം പറയുകയായിരുന്നു. ഇതോടെ മാദ്ധ്യമ പ്രവർത്തകരും ജീവനക്കാരും ചേർന്ന് ജമായെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി. ചാനൽ ചർച്ചയിൽ ജമായ് നടത്തിയ പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post