കോഴിക്കോട്: തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു. രാവിലെ മുതലാണ് കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ ആരംഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ മീനുകൾ ചത്തകാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പോലീസിനെയും അറിയിച്ചു. ഓടയിൽ നിന്നുള്ള വിഷ ജലം കുളത്തിൽ കലർന്നതാകാം മീനുകൾ ചത്ത് പൊങ്ങാൻ കാരണം ആയത് എന്നാണ് സംശയിക്കുന്നത്. അട്ടിമറി സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.
ചത്ത മീനുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.













Discussion about this post