തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തുപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തർക്കം നടന്നത്. വിവാദങ്ങളിൽപ്പെട്ടവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തി സംഘടനയ്ക്ക് ഉണ്ടായിട്ടുള്ള ചീത്തപേരിൽ നിന്ന് തടി രക്ഷിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ ഉപദേശം. ഇതിൻറെ അടിസ്ഥാനത്തിൽ വിവാദങ്ങളിലും , കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരെ തത്ക്കാലത്തേക്ക് മാറ്റിനിർത്താൻ സംഘടന നേതൃത്വം തീരുമാനിച്ചു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യുയുയി ആൾമാറാട്ട കേസിൽ ഉൾപ്പെട്ട ആദിത്യനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി. ഇതോടെ ജില്ലാ സമ്മേളനത്തിൽ തർക്കം തുടങ്ങി. കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസ് സർവ്വകലാശാലയിൽ അറിയിച്ചതിൽ ആദിത്യനും പങ്കുണ്ടെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിൻറെ ആരോപണം. ഇക്കാരണത്താലാണ് ആദിത്യനെ മാറ്റി നിർത്താൻ ജില്ലാ നേതൃത്വം രഹസ്യ തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ചില്ല. എന്നാൽ തീരുമാനം വന്നതോടെ സമ്മേളനത്തിനിടെ തർക്കവും കയ്യാങ്കളിയും തുടങ്ങി.
തർക്കത്തിനൊടുവിൽ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽ നിന്നുള്ള നന്ദനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്ത് ആദർശ് തുടരും. ജില്ലാ പ്രസിഡന്റ് ജോബിൻ ജോസും സെക്രട്ടറി ഗോകുൽ ഗോപിനാഥനും മദ്യപിച്ച് റോഡിൽ നൃത്തം ചെയ്ത വിഡിയോ പുറത്തുവന്നതോടെയാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും നേതൃമാറ്റം ഉണ്ടായത്. അതിനു ശേഷമാണ് 2022 ഡിസംബർ 30-ന് ആദിത്യൻ, ആദർശ് എന്നിവരെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് നിയമിച്ചത്. ഈ സ്ഥാനമാറ്റം.
Discussion about this post