കണ്ണൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കവിയും നാടകകൃത്തുമായിരുന്ന പിരപ്പൻകോട് മുരളിയുടെ 80 ാം ജന്മദിനമാണിന്ന്. സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംഎൽഎ ഇന്ന് പാർട്ടിയിൽ സജീവമല്ല. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പാർട്ടിയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. പ്രായോഗിക കമ്യൂണിസമാണ് ഇപ്പോൾ സിപിഎമ്മിൽ നടപ്പാക്കുന്നതെന്നും ഇതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൽ സ്ഥാനമാനങ്ങൾക്കുവേണ്ടിയാണ് പലരും പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഇന്നോവ കാറും സ്ഥാനങ്ങളും വേണം. പ്രായോഗിക കമ്മ്യൂണിസമാണ് സിപിഎമ്മിൽ ഇപ്പോൾ നടപ്പാക്കുന്നത്. ഇതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നായിരുന്നു വിഎസ് പക്ഷ നേതാവായി അറിയപ്പെട്ട പിരപ്പൻകോട് മുരളിയുടെ പരാമർശം.
സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണ് തുടക്കത്തിൽ തന്നെ പാർട്ടിയിൽ എത്തുന്നത്. മത്സരിക്കാതെ ആൾമാറാട്ടം നടത്തി കൗൺസിലർ ആകാൻ നോക്കിയതും പരീക്ഷ എഴുതാതെ ജയിക്കുന്നതുമെല്ലാം ഇതിനാലാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞു.ഞാനും പിണറായിയും പണ്ടുമുതലേ യോജിച്ചിരുന്നില്ല. ഞാൻ ഒരു സാധാരണക്കാരനാണ്. പക്ഷേ പിണറായി വിജയൻ അങ്ങനെ അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
Discussion about this post