ആലുവ : രാത്രി ഓട്ടം വിളിച്ചപ്പോൾ പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ആലുവ സീമാസിന് മുൻപിലുള്ള നാല് ഓട്ടോ ഡ്രൈവർമാർക്കെതിരെയാണ് നടപടി. ഹ്രസ്വദൂര ഓട്ടം പോകാൻ വിസമ്മതിച്ച ഇവർ രോഗിയായ അമ്മയെയും മകളെയും പരിഹസിക്കുകയും ചെയ്തു.
മെയ് 30 ന് രാത്രിയായിരുന്നു സംഭവം. നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയും മകളും സീമാസിൽ നിന്ന് തോട്ടക്കാട്ടുകരയിലേക്കാണ് ഓട്ടോ വിളിച്ചത്. എന്നാൽ ഓട്ടം പോകാൻ ഡ്രൈവർമാർ വിസമ്മതിച്ചു. അമ്മയെയും മകളെയും പരിഹസിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച ഇവർ അധികൃതർക്ക് കൈമാറുകയായിരുന്നു.
പിഎം ഷമീർ, പിഎം ഷാജഹാൻ, പിഎം സലീം, എംകെ നിഷാദ് എന്നിവരുടെ ലൈസൻസ് 20 ദിവസത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. ജോയിന്റ് ആർടിഒ ബി ഷെഫീക്കിന്റേതാണ് നടപടി.
Discussion about this post