കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് ക്യൂബയിൽ പ്രളയം രൂക്ഷം. 24 മണിക്കൂറിനുള്ളിൽ ബർട്ടോലോം മാസോയിൽ 360 മില്ലീമീറ്ററും ഗ്രാൻമ പ്രവിശ്യയിലെ ജിഗ്വാനിയിൽ 280.3 മില്ലീമീറ്ററും ആണ് മഴ പെയ്തത്. പ്രളയം രൂക്ഷമായ മദ്ധ്യകിഴക്കൻ മേഖലയിൽ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും 279 എണ്ണം ഭാഗികമായോ പൂർണമായോ തകർന്നതായും പ്രവിശ്യാ ഗവർണർ പ്രസ്താവനയിൽ പറഞ്ഞു. പ്രവിശ്യയിൽ 7,259 പേരെ മാറ്റിപ്പാർപ്പിച്ചു.
ക്യൂബയിലെ കാമാഗുയി, ലാസ് ടുനാസ്, ഗ്രാൻമ, സാന്റിയാഗോ ഡി ക്യൂബ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഒരാൾ വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചെന്നും റിപ്പോർട്ടുണ്ട്. 10,000 ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post