നൈജീരിയ : വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയ ബോട്ട് മറിഞ്ഞ് വൻ അപകടം. നൂറിലധികം പേർ മരിച്ചു. നൈജീരിയയിലാണ് സംഭവം. നൈജീരിയയിൽ നിന്ന് ക്വാറയിലേക്ക് പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല.
നിലവിൽ 103 പേർ മരിച്ചുവെന്നും 100 പേരെ രക്ഷിക്കാനായെന്നും ക്വാറ വക്താവ് ഒകസാൻമി അജായി പറഞ്ഞു. അമിതഭാരം, സുരക്ഷാ നടപടിക്രമങ്ങളുടെ അപര്യാപ്തത, മഴക്കാലത്തെ വെള്ളപ്പൊക്കം എന്നിവയാകാം ബോട്ട് അപകടത്തിന് കാരണമായത് എന്നാണ് വിലയിരുത്തൽ.
പതിഗി ജില്ലയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടമെന്ന് ക്വാറ സ്റ്റേറ്റ് ഗവർണറുടെ ഓഫീസ് അറിയിച്ചു. എബു, ദസകാൻ, ക്പാഡ, കുച്ചാലു, സാമ്പി, എന്നിവിടങ്ങളിലെ ആളുകളാണ് മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തക സംഘങ്ങൾ നദിയിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇത് നിരീക്ഷിച്ചുവരികയാണെന്ന് ഗവർണർ അറിയിച്ചു.
Discussion about this post